23
Feb 2023
Sun
23 Feb 2023 Sun

തൂക്കുപാലം: ലോറിയില്‍ കയറ്റുന്നതിനിടെ തടി ദേഹത്ത് വീണു ചുമട്ടുതൊഴിലാളി മരിച്ചു. ഇടുക്കി തൂക്കുപാലത്താണ് സംഭവം. രാമക്കല്‍മേട് വെട്ടിക്കല്‍ അജയന്‍ (37) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായര്‍ ഉച്ചകഴിഞ്ഞ് തൂക്കുപാലത്ത് ലോറിയില്‍ തടി കയറ്റുന്നതിനിടെ അജയന്‍ തെന്നി വീഴുകയായിരുന്നു. ഇതോടെ തടി ദേഹത്തേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സബിതയാണ് ഭാര്യ. മക്കള്‍: അര്‍ജുന്‍, ആദിത്യന്‍