23
Feb 2023
Mon
23 Feb 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെംഗളൂരു: ബെംഗളൂരുവിലെ കെംബഗൗവഡാ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ സ്ത്രീ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മാനസി സതീബൈനുവാണ് അറസ്റ്റിലായത്. കൊല്‍ക്കത്തയ്ക്കുള്ള ഇന്‍ഡിഗോ വിമാനം കയറാനെത്തിയതായിരുന്നു ഇവര്‍. എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ വിമാനത്തിന്റെ ബോര്‍ഡിങ് സമയം അവസാനിച്ചിരുന്നു. ആറാം നമ്പര്‍ ബോര്‍ഡിംങ് ഗേറ്റിന് സമീപത്തെത്തി ഇവര്‍ അകത്ത് പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടു. ബോര്‍ഡിംഗ് ഗേറ്റിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ബോര്‍ഡിങ് സമയം കഴിഞ്ഞതിനാല്‍ കയറാനാവില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ബഹളം വച്ച് ബോര്‍ഡിങ് ഗേറ്റിനടുത്തേക്ക് നീങ്ങുകയായിരുന്നു. വിമാനത്താവളത്തില്‍ ബോംബുണ്ടെന്നും ഓടി രക്ഷപ്പെടാനും അവിടെ നിന്നവരോട് വിളിച്ച് പറഞ്ഞായിരുന്നു ഭീഷണി.
തടയാന്‍ ശ്രമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ കോളറിന് പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് ഇവരെ എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.