22
Feb 2023
Tue
22 Feb 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: വിദ്വേഷം എഴുതിയും പ്രസംഗിച്ചും വിവാദത്തിലായ ബി.ജെ.പി വനിതാ നേതാവ് എൽ. വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷനൽ ജഡ്ജിയായി സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റു. ഇന്ന് രാവിലെ 10.30നാണ് അവർ അധികാരമേറ്റത്. അതോടൊപ്പം തന്നെ ഇവരുടെ നിയമനം ചോദ്യംചെയ്തുള്ള ഹരജികൾ സുപ്രീം കോടതി തള്ളുകയും ചെയ്തു.

ഹൈക്കോടതികളുടെ കൂടി അഭിപ്രായം കേട്ടശേഷമാണ് കൊളീജിയം ജഡ്ജിയുടെ പേരുകൾ ശുപാർശചെയ്തതെന്ന് ചൂണ്ടിക്കാട്ടി ജഡ്ജിമാരായ സഞ്ജീവ് ഖന്നയും ബി.ആർ ഗവായിയും അടങ്ങുന്ന രണ്ടംഗബെഞ്ചാണ് നിയമനം ശരിവച്ചത്.