23
Feb 2023
Wed
23 Feb 2023 Wed

തുർക്കി, സിറിയ ഭൂചലനത്തിൽ മരണം 8700 കടന്നു. തുർക്കിയിൽ മാത്രം 6234 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. സിറിയയിൽ 2353 മൃതദേഹങ്ങളും കണ്ടെടുത്തു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുർക്കിയിൽ 37011 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിരവധി രാജ്യങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിനു രക്ഷാപ്രവർത്തകർ ഇരുരാജ്യങ്ങളിലും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. സിറിയയിൽ കെട്ടിടത്തിന്റെ അടിയിൽ നിന്ന് നവജാത ശിശുവിനെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തിരുന്നു.