മൂവാറ്റുപുഴ: കാമുകന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിന് പണം കണ്ടെത്താന്‍ 59കാരിയെ തലയ്ക്കടിച്ചുവീഴ്ത്തി സ്വര്‍ണമാലയും കമ്മലും കവര്‍ന്ന പ്ലസ്ടു വിദ്യാര്‍ഥിനി പിടിയില്‍. മൂവാറ്റുപുഴ സൗത്ത് പായിപ്ര കോളനിക്ക് സമീപം ജ്യോതിസ് വീട്ടില്‍ ജലജ ആണ് ആക്രമണത്തിനിരയായത്.
|
കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. ജലജ വീട്ടില്‍ തനിച്ചായിരുന്ന സമയത്തെത്തിയ പെണ്‍കുട്ടി ഇവരുടെ തലയ്ക്ക് ചുറ്റികയ്ക്ക് അടിക്കുകയായിരുന്നു. പിന്നാലെ മാലയും കമ്മലും കവര്‍ന്ന് കടന്നുകളയുകയും ചെയ്തു. ഇതിനിടെ ജലജ നാട്ടുകാരോട് വിവരം പറയുകയും ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
പൊലീസ് വിദ്യാര്‍ഥിനിയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയാണുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജലജ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മോതിരവും കമ്മലും പൊലീസ് കണ്ടെടുത്തു. പിടിക്കപ്പെടുമെന്ന ഭയംമൂലം പെണ്‍കുട്ടി ഇവ എറിഞ്ഞുകളയുകയായിരുന്നു. കുറ്റകൃത്യത്തിനുപയോഗിച്ച ചുറ്റികയും മുളകുപൊടിയടക്കമുള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





