22
Feb 2023
Fri
22 Feb 2023 Fri

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21000 കടന്നു. തുര്‍ക്കിയില്‍ 17674 പേരും സിറിയയില്‍ 3377 പേരുമാണ് മരിച്ചത്.
മഞ്ഞും മഴയും അടക്കമുള്ള വെല്ലുവിളികളെ അതിജീവിച്ചാണ് ഇടവേളകളില്ലാതെ രക്ഷാപ്രവര്‍ത്തനം തുടരുന്നത്. ഭൂചലനമുണ്ടായി 79 മണിക്കൂറിനു ശേഷം ഹാതയ് നഗരത്തില്‍ നിലംപൊത്തിയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രണ്ടുവയസ്സുകാരനെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ കണ്ടെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുര്‍ക്കിയില്‍ ഏഴു നഗരങ്ങളിലായി മൂവായിരത്തോളം കെട്ടിടങ്ങളാണ് ഭൂചലനത്തില്‍ നിലംപൊത്തിയത്. കെട്ടിടത്തിന്റെ അടിയില്‍ കുടുങ്ങിയ ആയിരക്കണിക്കാനുളകളെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മരണനിരക്ക് അതിനാല്‍ തന്നെ ഉയരുമെന്നാണ് കരുതുന്നത്.

ഉടുതുണിയൊഴികെ സര്‍വതും നഷ്ടമായ പതിനായിരങ്ങളാണ് ഇരുരാജ്യങ്ങളിലുമായി ബുദ്ധിമുട്ടിലായിരിക്കുന്നത്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍ തുര്‍ക്കിയിലും സിറിയയിലും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അവശ്യ വസ്തുക്കള്‍ അടക്കമുള്ളവയുടെ സമാഹരണവും വിവിധ രാജ്യങ്ങളില്‍ നടന്നുവരുന്നുണ്ട്. മരുന്നും ഭക്ഷണവും വസ്ത്രവും അടക്കമുള്ള ലോഡുകള്‍ ഇരുരാജ്യങ്ങളിലേക്കും കയറ്റി അയച്ചുകൊണ്ടിരിക്കുകയാണ്.