കട്ടപ്പന: മൈദ അലർജിയുള്ള 16കാരി പൊറോട്ട കഴിച്ചതിനെ തുടർന്ന് മരിച്ചു. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകളും പ്ലസ് വൺ വിദ്യാർഥിനിയുമായ നയന്‍മരിയ സിജുവാണ് മരിച്ചത്.
|
മൈദ, ഗോതമ്പ് എന്നിവയടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിച്ചതിനെ തുടർന്ന് മുമ്പ് അലർജിയുണ്ടായ നയമൻമരിയ ബോധരഹിതയാകുകയും ദിവസങ്ങളോളം ചികിത്സയിൽ കഴിയുകയും ചെയ്തിരുന്നു.
അടുത്തിടെ രോഗം ഭേദപ്പെട്ടെന്ന് കരുതി ചെറിയ തോതില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങിയിരുന്നു. ഇന്നലെ വൈകിട്ട് പൊറോട്ട കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ നയൻ മരിയയെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചെങ്കിലും വെള്ളി ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





