22
Feb 2023
Sat
22 Feb 2023 Sat

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കാല്‍ലക്ഷം കടന്നു. തുര്‍ക്കിയില്‍ 21848 പേരും സിറിയയില്‍ 3553 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭൂചലനമുണ്ടായി ആറുദിവസം പിന്നിടുമ്പോഴും തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ പൂര്‍ണമായും രക്ഷപ്പെടുത്താനായിട്ടില്ല. ഇപ്പോഴും കെട്ടിടങ്ങള്‍ക്കടിയില്‍ ജീവനോടെ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

സിറിയയിലെ കഹരമന്‍മരസില്‍ രണ്ടു കുട്ടികളെയാണ് ഇന്നു ജീവനോടെ പുറത്തെടുത്തത്. ഇത്തരം സംഭവങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ശുഭാപ്തി വിശ്വാസം പകരുന്നുണ്ട്. സിറിയയില്‍ 53 ലക്ഷത്തിലേറെ പേര്‍ ഭവനരഹിതരായെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്.