ജിദ്ദ: ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന് പ്രവാസി മലയാളികൾക്കിടയിൽ മികച്ച പ്രതികരണം. ജിദ്ദയിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ റിലീസ് ദിവസം തന്നെ രാത്രി ഒരു മണിക്ക് ജിദ്ദ ആന്തലസ് മാൾ എംപയർ തീയേറ്ററിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു.
|
ഫാൻസ് ഷോയുടെ പ്രദർശന ശേഷം ക്രിസ്റ്റഫറിനെ കുറിച്ചുള്ള റിവ്യൂയിലൂടെ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രവാസികൾ രേഖപ്പെടുത്തി. തീയേറ്ററിന് അകത്ത് നടത്തിയ ആഘോഷ പരിപാടിയിൽ കേക്ക് മുറിച്ച് വിതരണംചെയ്തു.
മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സൗദി നാഷണൽ സെക്രട്ടറി ഗഫൂർ ചാലിൽ, ജിദ്ദ സെക്രട്ടറി സിനോഫർ, സൗദി വൈസ് പ്രസിഡന്റ് നുൻസാർ, കോഡിനേറ്റർ നാഫി മുഹമ്മദ്, ട്രഷറർ മഹ്‌റൂഫ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



