15
Feb 2023
Sun
15 Feb 2023 Sun

അരീക്കോട്: കിഴുപറമ്പ് സി എച്ച് ക്ലബ്ബിന്റെ ഇരുപ്പത്തൊന്നാമത് എടശ്ശേരികടവിലെ ജലോല്‍സവം സമാപന സമ്മാനദാന ചടങ്ങിനിടെ കൂട്ടയടി. ഇരു വിഭാഗം നടത്തിയ പൊരിഞ്ഞ അടിയെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. വാവൂര്‍ സ്വദേശി ചാലില്‍ ഷാനിബ്, മൈത്രി വെട്ടുപ്പാറയുടെ തുഴച്ചില്‍കാരന്‍ കെ വി ഫവാസ് എന്നിവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടിയെ തുടര്‍ന്ന് ബാരിക്കേഡ് തകര്‍ന്ന് താഴേക്ക് പതിച്ചവര്‍ക്കും പരിക്കറ്റു. പൊലിസ് ലാത്തിവീശിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ഓടി മാറിയതിനാല്‍ തുടര്‍ സംഘര്‍ഷം ഒഴിവായി.

സി എച്ച് ക്ലബ്ബിന്റെ ഇരുപ്പത്തൊന്നാമത് എടശ്ശേരിക്കടവിലെ ജലോല്‍സവം ഫെബ്രുവരി 12ന് രാവിലെ ഏറനാട് എം എല്‍ എ പി കെ ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കിഴുപറമ്പ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി വി ഇബ്രാഹിം എം എല്‍ എ മുഖ്യാതിഥിതിയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക