അരീക്കോട്: കെപിഎസ്ടിഎ സംസ്ഥാന സമ്മേളന ഭാഗമായി പാലക്കാട് വടക്കഞ്ചേരിയിൽ നടത്തിയ സംസ്ഥാന അധ്യാപക സർഗോത്സവത്തിൽ കഥാ രചനയിൽ ആരിഫ മെഹ്ഫിലിന് ഒന്നാം സ്ഥാനം.ഈയിടെ നടന്ന മലപ്പുറം റവന്യു ജില്ല അധ്യാപക കഥാ രചനയിൽ ഒന്നാം സ്ഥാനവും കവിതാ രചനയിൽ രണ്ടാം സ്ഥാനവും ആരിഫ നേടിയിരുന്നു. താനൂർ ഉപജില്ല മത്സരത്തിൽ രണ്ടിലും ഒന്നാം സ്ഥാനം ആരിഫയ്ക്ക് തന്നെയായിരുന്നു.
|
ആനുകാലികങ്ങളിൽ പതിവു എഴുത്തുകാരിയായ ആരിഫ മെഹ്ഫിലിന് സാഹിതി സംഗമ വേദി , ഗുരു പഥം സാംസ്ക്കാരിക സമിതി എന്നീ അവാർഡുകൾക്കു പുറമെ ഗാന രചനയിലും കഥാ രചനയിലും കവിതാ രചനയിലും സംസ്ഥാന തലത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രവേശനോത്സവ ഗാനം തയ്യാറാക്കുന്നതിൽ മികവു തെളിയിച്ച ആരിഫയുടെ പുസ്തകമാണ് വെയിൽ മരത്തിലെ മഞ്ഞുതുള്ളികൾ .
അരീക്കോട് പുത്തലം മണ്ണിൽ തൊടി അലി – സൗദാബി ദമ്പതികളുടെ പുത്രിയും അധ്യാപകനായ വൈലത്തൂർ കഴുങ്ങിൽ ഹംസയുടെ പത്നിയുമാണ്. കരിങ്കപ്പാറ ഗവ.യു .പി സ്കൂൾ അധ്യാപികയാണ് ആരിഫ.



