21
Feb 2023
Wed
21 Feb 2023 Wed

പോക്സോ കേസിൽ കോൺ​ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. തൃശൂർ കോലഴിയിൽ ആണ് സംഭവം. കോലഴി മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ പി.ജി ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത്. 13കാരനെ പീഡിപ്പിച്ച‌ കേസിലാണ് അറസ്റ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ മാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം. ഞായറാഴ്ച കുറ്റൂർ പാടത്തിലൂടെയുള്ള റോഡിൽ സൈക്കിളിൽ യാത്ര ചെയ്ത പതിമൂന്നുകാരനെയാണ് ഇയാൾ പീഡിപ്പിച്ചത്. സ്കൂളിൽ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

വീട്ടുകാരും സ്കൂൾ അധികൃതരും വിയ്യൂർ പൊലീസിൽ നൽകിയ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.