03
Feb 2023
Fri
03 Feb 2023 Fri

തിരുവനന്തപുരം: അശ്ലീല വെബ്‌സീരിസില്‍ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍. തിരുവനന്തപുരം അരുവിക്കര പൊലീസാണ് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. യുവാവിന്റെ പരാതിയില്‍ ഒടിടി പ്ലാറ്റ്‌ഫോം ഉടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ യുവാവ് ലക്ഷ്മിക്കെതിരെയും ഒടിടി പ്ലാറ്റ്‌ഫോമിനെതിരെയും പരാതിയുമായി രംഗത്തെത്തിയത്. അശ്ലീല ചിത്രമാണെന്ന് ആദ്യം പറഞ്ഞിരുന്നില്ല. സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം കരാറില്‍ ഒപ്പുവയ്പിച്ചു. തുടർന്ന് ഭീഷണിപ്പെടുത്തി അശ്ലീല വെബ്സീരീസിൽ അഭിനയിപ്പിക്കുകയായിരുന്നെന്നാണ് യുവാവിന്റെ പരാതി.

അരുവിക്കരയിലെ ആളൊഴിഞ്ഞ ഫ്ളാറ്റില്‍ വച്ചായിരുന്നു സീരീസിന്റെ ചിത്രീകരണം. മൊബൈല്‍ റേഞ്ച് പോലും സ്ഥലത്തുണ്ടായിരുന്നില്ല. അശ്ലീലചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംവിധായിക ആവശ്യപ്പെട്ടെന്നും യുവാവ് പറഞ്ഞിരുന്നു. കേസില്‍ ലക്ഷ്മിയുടെയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യ ഹരജി കോടതി നേരത്തേ തള്ളിയിരുന്നു. തുടർന്ന് ലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക