02
Mar 2023
Wed
02 Mar 2023 Wed

ന്യൂഡല്‍ഹി: അഴിമതിക്കുറ്റം ചുമത്തി സിബിഐ അറസ്റ്റ് മനീഷ് സിസോദിയ ബിജെപിയില്‍ ചേര്‍ന്നാല്‍ അദ്ദേഹത്തെ അവര്‍ നാളെ തന്നെ മോചിതനാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഴിമതിയൊന്നുമല്ല ഇവിടെ അവരുടെ പ്രശ്‌നം. നല്ലതു ചെയ്യുന്ന മന്ത്രിമാരെ തടയുകയെന്നതു മാത്രമാണ് ലക്ഷ്യമെന്നും കെജ്രിവാള്‍ പറഞ്ഞു. പഞ്ചാബില്‍ കൂടി തങ്ങള്‍ ജയിച്ചതോടെ ബിജെപി ആംആദ്മിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ചയാണ് മദ്യ നയ അഴിമതി ആരോപിച്ച് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ അദ്ദേഹം മന്ത്രിസ്ഥാനം രാജി വച്ചിരുന്നു. ഉപമുഖ്യമന്ത്രി കൂടിയായിരുന്ന മനീഷ് സിസോദിയ കൈകാര്യം ചെയ്തിരുന്ന 18 ചുമതലകള്‍ മറ്റു മന്ത്രിമാര്‍ക്കായി വിഭജിച്ചു നല്‍കി.

കേന്ദ്രസര്‍ക്കാരിന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് സിസോദിയയുടെ അറസ്റ്റ് തെളിയിക്കുന്നതെന്ന് അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. രാജ്യവ്യാപക പ്രതിഷേധവും ഇതിനെതിരേ ആം ആദ്മി നടത്തുകയുണ്ടായി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക