|
മുംബൈ: പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 66 വയസ്സായിരുന്നു. അടുത്ത സുഹൃത്തും നടനുമായ അനുപം ഖേർ ട്വിറ്ററിലൂടെയാണ് സതീഷ് കൗശികിന്റെ മരണം സ്ഥിരീകരിച്ചത്.
45 വർഷത്തെ സൗഹൃദത്തിന് പെട്ടെന്ന് അവസാനമായെന്നും സതീഷ് ഇല്ലാത്ത ജീവിതം ഒരിക്കലും പഴയത് പോലെ ആകില്ലെന്നും അനുപം ഖേർ കുറിച്ചു.
നടൻ, തിരക്കഥാകൃത്ത്, കൊമേഡിയൻ, സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള സതീഷ് കൗശിക് 1956 ഏപ്രിൽ 13-ന് ഹരിയാനയിലാണ് ജനിച്ചത്.
മിസ്റ്റർ ഇന്ത്യ, ദീവാന മസ്താന എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രൂപ് കി റാണി ചോറോം കാ രാജ, േ്രപം, തേരേ നാം തുടങ്ങിയവയാണ് സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങൾ. വിവിധ ബഹുമതികളും ലഭിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





