30
Mar 2023
Wed
30 Mar 2023 Wed

കാഞ്ചീപുരം : തമിഴ്‌നാട് കാഞ്ചീപുരത്ത് പടക്കശാലയുടെ ഗോഡൗണിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് മരണം. പതിമൂന്നോളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സ്‌ഫോടനം. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നു പരിസരവാസികള്‍ പറഞ്ഞു. സ്‌ഫോടനം നടക്കുന്ന സമയത്ത് മുപ്പതോളം ജീവനക്കാര്‍ ഗോഡൗണില്‍ ഉണ്ടായിരുന്നു. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാട്ടുകാരും പൊലീസുകാരുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് അഗ്‌നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. പരിക്കേറ്റവരെ കാഞ്ചീപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.