തുര്‍ക്കി ഭൂകമ്പത്തെ അതിജീവിച്ച് 128 മണിക്കൂര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കഴിഞ്ഞ കുഞ്ഞിന്റെ അമ്മയെ ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്തി. കുഞ്ഞിന്റെ അമ്മ ഭൂകമ്പത്തില്‍ മരിച്ചുവെന്നായിരുന്നു ഇതുവരെയും കരുതിയിരുന്നത്.
|
എന്നാല്‍ ഭൂകമ്പത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെ ഡിഎന്‍എ പരിശോധനയിലാണ് യുവതിയും കുഞ്ഞുമായുള്ള ബന്ധം സ്ഥിരീകരിക്കപ്പെട്ടത്. 54 ദിവസങ്ങള്‍ക്കു ശേഷമാണ് കുഞ്ഞും അമ്മയും ഒത്തുചേര്‍ന്നത്. യുക്രയ്ന്‍ മന്ത്രി ആന്റണ്‍ ഗരെഷ്‌ചെങ്കോ ആണ് കുഞ്ഞിന്റെ മാതാവിനെ ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്തിയ കാര്യം അറിയിച്ചത്.
ഫെബ്രുവരി ആറിന് സിറിയയിലും തുര്‍ക്കിയിലും കനത്ത നാശംവിതച്ച ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ മാത്രം 48000ത്തിലേറെ പേര്‍ കൊല്ലപ്പെടുകയുണ്ടായി. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കടയില്‍ നിന്ന് നിരവധി ജീവനുകളാണ് രക്ഷാപ്രവര്‍ത്തകര്‍ ഭൂകമ്പമുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞശേഷവും രക്ഷപ്പെടുത്തിയത്. ഇവയിലൊന്നായിരുന്നു ഇപ്പോള്‍ മാതാവിനെ കണ്ടെത്തിയ കുഞ്ഞും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





