19
Apr 2023
Tue
19 Apr 2023 Tue

കൊച്ചി: പനങ്ങാട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മണിയന്‍(62), ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സരോജിനിയുടെയും മനോജിന്റെയും മൃതദേഹങ്ങള്‍ തലയ്ക്കടിയേറ്റ നിലയിലും മണിയനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ചൊവ്വ രാവിലെ 8.20ഓടെയാണ് അയല്‍ക്കാര്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യയെയും മകനെയും തലയ്ക്കടിച്ചുകൊന്ന ശേഷം മണിയന്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മനോജിന് മാനസികാസ്വസ്ഥ്യം ഉണ്ടായിരുന്നുവെന്നും വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നുമാണ് അയല്‍വാസികള്‍ പറയുന്നത്. ലോട്ടറി വില്‍പ്പനക്കാരനായിരുന്നു മണിയന്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക