04
Apr 2023
Wed
04 Apr 2023 Wed

മനില: ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് ബൈക്കിന് തീപ്പിടിച്ച് ദമ്പതികളും മൂന്നുമക്കളും മരിച്ചു. ഫിലിപ്പീന്‍സിലെ പംഗാസിനന്‍ പ്രവിശ്യയിലാണ് അപകടം. ഇലക്ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യാനായി വീടിന്റെ താഴത്തെ നിലയില്‍ രാത്രി മുഴുവന്‍ കുത്തിയിട്ടിരിക്കുകയായിരുന്നുവെന്നും അധികചാര്‍ജിങ് മൂലം ബൈക്കിന് തീപ്പിടിക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആവശ്യത്തിന് ചാര്‍ജ് ആയി കഴിഞ്ഞാല്‍ ഓട്ടോമാറ്റിക് ആയി ചാര്‍ജിങ് സ്‌റ്റോപ് ആവുന്ന സംവിധാനം ദമ്പതികളുടെ ബൈക്കിന് ഇല്ലായിരുന്നുവെന്നും ഇതിനാലാണ് ബൈക്തീകിന് തീപ്പിടിച്ചതെന്നും ഫയര്‍ ഓഫിസര്‍ പറഞ്ഞു. ഗ്രൗണ്ട് ഫ്‌ളോറിലുണ്ടായ അഗ്നിബാധ വയറിങ്ങിലേക്കും ഇത് പിന്നീട് വ്യാപിച്ച് ദമ്പതികളും മക്കളും ഉറങ്ങിക്കിടന്ന മുറിയിലേക്കും എത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

10 പേരാണ് തീപ്പിടുത്തമുണ്ടായ കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. തീ പടര്‍ന്നുപിടിച്ചതോടെ ഉണര്‍ന്ന യുവാവ് ഗ്രൗണ്ട് ഫ്‌ളോറിലുണ്ടായിരുന്ന കുടുംബത്തിലെ മുതിര്‍ന്നവര്‍ അടക്കമുള്ളവരെ രക്ഷിച്ചു. തുടര്‍ന്ന് ഭാര്യയെയും മക്കളെയും രക്ഷപ്പെടുത്താനായി മുറിയിലെത്തി. ഈ സമയം തീ വ്യാപിക്കുകയും ഇവര്‍ അഞ്ചുപേരും മരിക്കുകയുമായിരുന്നു. ആറും രണ്ടും ഒന്നും വയസ്സാണ് മരിച്ച കുട്ടികള്‍ക്കുള്ളത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക