04
Apr 2023
Wed
04 Apr 2023 Wed

തിരുവനന്തപുരം: സഹോദരിയെ കളിപ്പിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി ഏഴുവയസ്സുകാരന് ദാരുണാന്ത്യം. ബാലരാമപുരം സ്വദേശിയും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുമായ ആദിത്യനാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ചയാണ് ആദിത്യന്റെ തൊണ്ടയില്‍ ബലൂണ്‍ കുടുങ്ങിയത്. ഇളയ സഹോദരിയുടെ കൈയിലിരുന്ന ബലൂണ്‍ വാങ്ങി വായിലൊളിപ്പിച്ചു കളിപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി ഗുരുതരാവസ്ഥയിലായ ആദിത്യന്‍ രണ്ടുദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക