വര്‍ക്കല: വര്‍ക്കലയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി നഗ്നനാക്കി മര്‍ദ്ദിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ യുവാവിന്റെ കാമുകി പിടിയില്‍. ചെറുന്നിയൂര്‍ സ്വദേശി ലക്ഷ്മിപ്രിയ ആണ് പിടിയിലായത്.
|
പ്രണയബന്ധത്തില്‍ നിന്നു പിന്മാറാന് യുവതി ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. യുവാവിന്റെ നഗ്നദൃശ്യങ്ങള്‍ ഉള്‍പ്പടെ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. കേസില്‍ ആകെ 8 പ്രതികള്‍ ആണുള്ളത്. എട്ടാം പ്രതിയും യുവതിയുടെ ഇപ്പോഴത്തെ കാമുകനുമായ എറണാകുളം സ്വദേശി അമല്‍(24) ഇന്നലെ പിടിയിലായിരുന്നു.
ക്വട്ടേഷന്‍ നല്കിയ ലക്ഷ്മി പ്രിയ യുവാവിനെ വിവസ്ത്രമാക്കി മര്‍ദ്ദിക്കുന്നത് മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. പ്രതിചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഈ കേസിലെ ചിലര്‍ വര്‍ക്കല കേന്ദ്രീകരിച്ചുള്ള ലഹരി സംഘത്തിലെ കണ്ണികളാണെന്നുള്ള വിവരം കൂടി അയിരൂര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





