12
Apr 2023
Tue
12 Apr 2023 Tue

കൂവപ്പടി ജി ഹരികുമാർ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിമ്പ്രം: കേരളത്തിലെ കടലോരങ്ങളിൽ മണൽ ശില്പങ്ങൾ തീർത്ത് മലയാളികളെ വിസ്മയിപ്പിച്ച കൊടുങ്ങല്ലൂരുകാരൻ ശില്പി ഡാവിഞ്ചി സുരേഷ് കഴിമ്പ്രം കടലോരത്ത് നടക്കുന്ന ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയത് മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ഞുണ്ണി മാഷിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ടാണ്. ലക്ഷ്യം മാഷിന്റെ മണൽ ശില്പം തീർക്കലായിരുന്നു. മലയാളഭാഷയുടെ അക്ഷരമധുരം നുറുങ്ങു കവിതകളായി കുട്ടികൾക്കു നൽകിയ കുഞ്ഞുണ്ണിയുടെ വലിയ മുഖം മണലിലെഴുതാൻ ഡാവിഞ്ചി സുരേഷിന് വേണ്ടിവന്നത് മൂന്നു മണിക്കൂർ.

കഴിമ്പ്രം ബീച്ച് ഫെസ്റ്റിന്‍റെ മുന്നോടിയായി നടന്ന സാഹിത്യസദസ്സിൽ പങ്കാളിയാകാൻ എത്തിയതായിരുന്നു സുരഷ്. ആറടിയോളം ഉയരത്തില്‍ ഇരുപതടി വലുപ്പത്തില്ലുള്ള ഡാവിഞ്ചിയുടെ കുഞ്ഞുണ്ണിമാഷിനെ കാണാൻ നൂറുകണക്കിനാളുകളാണ് ബീച്ചിലേക്ക് എത്തിയത്.സഹായികളായി രാകേഷ് പള്ളത്ത്, ബക്കര്‍ തൃശ്ശൂർ, ആസാദ് എന്നീ കലാകാരന്മാരും കൂടെയുണ്ടായിരുന്നു. എഴുത്തുകാരനും നോവലിസ്റ്റുമായ എംപി സുരേന്ദ്രനാണ് ശില്‍പം നാടിനു സമര്‍പ്പിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക