20
Apr 2023
Wed
20 Apr 2023 Wed

തലശ്ശേരി: ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തികള്‍ അറ്റു. തലശ്ശേരി എരഞ്ഞോളി പാലത്ത് ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എരഞ്ഞോളി സ്വദേശി വിഷ്ണുവിന്റെ കൈപ്പത്തികളാണ് അറ്റുപോയത്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് സ്‌ക്വാഡ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ചികില്‍സയിലിരിക്കുന്ന വിഷ്ണുവിന്റെ മൊഴി എടുക്കുന്നതോടെയേ സംഭവത്തില്‍ വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക