05
Apr 2023
Fri
05 Apr 2023 Fri

ഹൂസ്റ്റണ്‍: യുഎസിലെ ടെക്‌സാസില്‍ കന്നുകാലി ഫാമിലുണ്ടായ സ്‌ഫോടനത്തില്‍ 18000 പശുക്കള്‍ ചത്തു. ടെക്‌സാസിലെ ദിമിറ്റ് നഗരത്തിനു സമീപമുള്ള സൗത്ത്‌ഫോര്‍ക്ക് ഡയറി ഫാമിലാണ് സ്‌ഫോടനമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌ഫോടനത്തിനു പിന്നാലെ തീ പടര്‍ന്നുപിടിച്ചാണ് കന്നുകാലികള്‍ കൂട്ടത്തോടെ ചത്തത്. ഫാമിലെ ജീവനക്കാരനെ പരിക്കുകളോടെ രക്ഷപ്പെടുത്തി വ്യോമമാര്‍ഗം ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഫാമില്‍ സ്‌ഫോടനവും പിന്നാലെ തീപിടുത്തവും ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ചാണകത്തിലെ മീതെയ്‌ന് തീപിടിച്ചാവാം പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക