26
Apr 2023
Thu
26 Apr 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത്തിഹാദ്: ചാംപ്യന്‍സ് ലീഗ് ആദ്യ സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ രണ്ടാം പാദത്തിലും ബയേണ്‍ മ്യുണിക്കിനെ സിറ്റി പരാജയപ്പെടുത്തിയതോടെയാണ് സിറ്റി സെമി ഉറപ്പിച്ചത്. ഇന്ന് മല്‍സരം 1-1നാണ് അവസാനിച്ചത്. ആദ്യപാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം സിറ്റി നേടിരുന്നു. ചെല്‍സിയെ കഴിഞ്ഞ ദിവസം പരാജയപ്പെടുത്തിയാണ് റയല്‍ സെമിയില്‍ പ്രവേശിച്ചത്.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ബെന്‍ഫിക്കയെ പരാജയപ്പെടുത്തി ഇന്റര്‍മിലാന്‍ സെമിയില്‍ കടന്നു. രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഇന്ന് മല്‍സരം 3-3ന് അവസാനിച്ചു. ആദ്യ പാദത്തിലെ രണ്ട് ഗോള്‍ ജയം ഇന്ററിന് തുണയാവുകയായിരുന്നു. സെമിയില്‍ നപ്പോളിയെ പരാജയപ്പെടുത്തി എത്തിയ എസി മിലാനാണ് ഇന്ററിന്റെ എതിരാളി. ഇതോടെ ചാംപ്യന്‍സ് ലീഗിലെ ഒരു സെമി മിലാന്‍ ഡെര്‍ബിയാവും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക