22
Apr 2023
Sun
22 Apr 2023 Sun

റിയാദ്: തലവേദനയെ തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി നഴ്സ് മരിച്ചു. മക്കയിലെ സ്വകാര്യ ആശുപത്രിയായ മക്ക മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നഴ്‌സായ കോഴിക്കോട് മാവൂർ സ്വദേശിനി കൊടക്കാട്ടകത്ത് അസ്‌ന (29)യാണ് മരിച്ചത്. മക്കയിലെ അൽനൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 10നാണ് മരണപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച വൈകീട്ട് ആദ്യം മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച അസ്നയെ
പിന്നീട് ആരോഗ്യ സ്ഥിതി വഷളായതോടെ അൽനൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ രക്ഷിക്കാനായില്ല. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മക്കയിൽ സെയിൽസ്‍മാനായി ജോലി ചെയ്യുന്ന നൗഷാദ് ആണ് ഭർത്താവ്. 20 ദിവസം മാത്രം പ്രായമായ ഒരു കുഞ്ഞടക്കം രണ്ട് ആൺകുട്ടികൾ ഉണ്ട്. നുവൈസർ, മുഹമ്മദ് എന്നിവരാണ് മക്കൾ. പരേതയായ കൊടക്കാട്ടകത്ത് കോയക്കുട്ടിയുടെ മകളാണ്. ഉമ്മ ഖദീജ മക്കയിൽ ഉണ്ട്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മക്കയിൽ ഖബറടക്കും.