ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം എന്ന ഗണ്ണേഴ്‌സിന്റെ മോഹത്തിന് തിരിച്ചടി. ലീഗിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയോട് 4-1ന്റെ പരാജയം രുചിച്ചാണ് ആഴ്‌സണല്‍ പിന്നോട്ടടിച്ചത്. 31 മല്‍സരങ്ങളില്‍ നിന്ന് 73 പോയിന്റാണ് സിറ്റിക്കുള്ളത്. രണ്ട് മല്‍സരങ്ങള്‍ കൂടുതല്‍ കളിച്ച ആഴ്‌സണലിന് 75 പോയിന്റാണുള്ളത്. ഇനിയുള്ള മല്‍സരങ്ങളില്‍ സിറ്റി പരാജയപ്പെട്ടാല്‍ മാത്രമാണ് അര്‍ട്ടേറ്റയുടെ ടീമിന് കിരീടം സ്വപ്‌നം കാണാന്‍ കഴിയൂ. സിറ്റിയ്ക്കായി കെവിന്‍ ഡി ബ്രൂണി ഇരട്ട ഗോള്‍ നേടി. ഹാലന്റ്, സ്‌റ്റോണിസ് എന്നിവരും സ്‌കോര്‍ ചെയ്തു.
മറ്റ് മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ വെസ്റ്റ്ഹാമിനെ 2-1നും ബ്രന്റ്‌ഫോഡ് ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


