04
Apr 2023
Sat
04 Apr 2023 Sat

സിയോണി: തെരുവുനായ്ക്കളുടെ ആക്രണത്തില്‍ 55കാരി കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. നായ്ക്കള്‍ മൃതദേഹം കടിച്ചുകീറി തിന്നുന്നത് നാട്ടുകാരാണ് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ത്രീയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടു. നായ്ക്കള്‍ കടിച്ചുകീറിയ മുറിവുകളാണ് ഇതെന്നും മറ്റ് പരിക്കുകളൊന്നും ശരീരത്തില്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. രാവിലെ ഏഴിന് ഇവര്‍ പാടത്തേക്ക് പോകുമ്പോള്‍ മരത്തിന്റെ ചുവട്ടില്‍ നിരവധി തെരുവുനായ്ക്കളെ കണ്ടിരുന്നതായി കൊല്ലപ്പെട്ട വനിതയുടെ ബന്ധുപറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക