കാഠ്മണ്ഡു: ഹിമാലയന്‍ വയാഗ്ര(യാര്സഗുമ്പ)തപ്പിപ്പോയ അഞ്ചു പേരെ കാണാതായി. ഇവര്‍ക്കു വേണ്ടി സായുധ പൊലീസ് സേനയുടെയും നേപാള്‍ പൊലീസിന്റെയും 80 സംഘം തിരച്ചില്‍ നടത്തിവരികയാണ്. മഞ്ഞിടിച്ചിലില്‍ 5 പേരും അകപ്പെട്ടുവെന്നാണ് സംശയം. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് കാണാതായതെന്നാണ് അധികൃതരുടെ വിശദീകരണം.
|
യാര്സഗുമ്പയുടെ വിളവെടുപ്പ് കാലത്ത് ദുഷ്കരമായ മഞ്ഞ് മലകളിലൂടെ ആളുകള്‍ സഞ്ചരിക്കാറുണ്ട്. ഈ വര്‍ഷത്തെ വിളവെടുപ്പ് സീസണ് ആരംഭിക്കാനിരിക്കെയാണ് മല കയറിയ 5 പേരെ കാണാതായത്. ഇങ്ങനെ ശേഖരിക്കുന്ന ഹിമാലയന്‍ വയാഗ്ര വന്‍തുകയ്ക്കു വില്‍ക്കുകയാണ് ചെയ്യുക.
ഔഷധമായാണ് യാര്സഗുമ്പയെ കാണുന്നത്. പ്രത്യേകതരം ശലഭത്തിന്റെ ലാര്‍വയില്‍ വളരുന്ന ഫംഗസ് ആണ് യാര്സഗുമ്പ. ഈ ഫംഗസ് കഴിച്ചാല്‍ ലൈംഗിക ശേഷി വര്‍ധിക്കുമെന്നാണ് വിശ്വാസം. ഒരു കിലോഗ്രാം ഹിമാലയന്‍ വയാഗ്രയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ കാല്‍ക്കോടിയോളം രൂപ വിലയുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





