06
May 2023
Mon
06 May 2023 Mon

കൊ​ച്ചി: താ​നൂ​രി​ൽ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട ബോ​ട്ടി​ൻറെ ഉ​ട​മയായ താനൂർ സ്വദേശി നാ​സ​റി​ൻറെ വാ​ഹ​നം കൊ​ച്ചി​യി​ൽ നിന്ന് പാ​ലാ​രി​വ​ട്ടം പൊലീസ് പിടിച്ചെടുത്തു. വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​സ​റി​ൻറെ സ​ഹോ​ദ​ര​നും സു​ഹൃ​ത്തും അ​ട​ക്ക​മു​ള്ള നാ​ല് പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബോട്ട് അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ നാ​സ​ർ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം പൊ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്. അപകടത്തിൽ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക