കൊല്ലം: ഏകസിവില്‍ കോഡിനും, പൗരത്വ നിഷേധനിയമത്തിനും, മസ്ജിദ് – മദ്‌റസകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കുമെതിരേ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനമുന്നേറ്റ റാലിയും മഹാസമ്മേളനവും മെയ് 13ന് കൊല്ലത്ത്. വൈകീട്ട് 4.30ന് കൊല്ലം ആശ്രാമം മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന റാലി പീരങ്കിമൈതാനിയില്‍ സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും.
|
തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയാണ് പരിപാടിയുടെ രക്ഷാധികാരി. കടയ്ക്കല്‍ അബ്ദൂല്‍ അസീസ് മൗലവി ചെയര്‍മാനും കെ പി മുഹമ്മദ് ജനറല്‍ കണ്‍വീനറുമാണ്. അന്നേദിവസം ദക്ഷിണ കേരളത്തിലെ എല്ലാ മദ്‌റസകള്‍ക്കും അവധി നല്‍കിയതായി ദക്ഷിണ കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എ കെ ഉമര്‍ മൗലവിയും ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





