03
May 2023
Tue
03 May 2023 Tue

ന്യൂഡൽഹി: ഭാര്യയെയും ആറുവയസ്സുകാരിയായ മകളെയും കുത്തിക്കൊന്നശേഷം യുവാവ് ജീവനൊടുക്കി. കുത്തേറ്റ മകൻ ​ഗുരുതരാവസ്ഥയിൽ. ഡൽഹി മെട്രോ ജീവനക്കാരനായ സുശീൽ കുമാർ(45)ആണ് ഭാര്യ അനുരാധ(40), മകൾ അതിഥി(ആറരവയസ്സ്)എന്നിവരെ കുത്തിക്കൊന്ന ശേഷം തൂങ്ങിമരിച്ചത്. 13കാരനായ മകൻ യുവരാജാണ് പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. വടക്കുകിഴക്കൻ ഡൽഹിയിലെ ഷഹദാര ജില്ലയിലെ ജ്യോതി കോളനിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യയെയും മക്കളെയും കുത്തിവീഴ്ത്തിയ ശേഷം സുശീൽ ഇന്റർനെറ്റിൽ എങ്ങനെ തൂങ്ങിമരിക്കാം എന്ന തിരഞ്ഞിരുന്നുവെന്നു ഷഹദാര ഡപ്യൂട്ടി കമ്മീഷണർ രോഹിത് മീണ പറഞ്ഞു. സുശീൽ ജോലിക്കു വരാതിരുന്നതോടെ സഹപ്രവർത്തകൻ ഫോണിൽ വിളിച്ചപ്പോൾ താൻ എല്ലാവരെയും കൊന്നെന്ന് ഇയാൾ നിലവിളിക്കുകയായിരുന്നു. സഹപ്രവർത്തകൻ നൽകിയ വിവരമനുസരിച്ചെത്തിയ പൊലീസ് കണ്ടത് മൂന്നു മൃതദേഹങ്ങളായിരുന്നു. പൊലീസ് ആണ് പരിക്കേറ്റ ആൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക