ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എസ് പി ഹിന്ദുജ അന്തരിച്ചു. 87 വയസ്സായിരുന്നു. ലണ്ടനിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി അസുഖബാധിതനായിരുന്നു.
|
ഹിന്ദുജ ഗ്രൂപ്പ് സ്ഥാപകനായ പര്‍മാനന്ദ് ദീപ്ചന്ദ് ഹിന്ദുജയുടെ മൂത്ത മകനാണ് എസ് പി ഹിന്ദുജ. 1935 നവംബര്‍ 28നായിരുന്നു എസ് പി ഹിന്ദുജയുടെ ജനനം. മുംബൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഗ്രൂപ്പിന്റെ പ്രവര്ത്തന ഭാഗമായി ബ്രിട്ടനിലേക്ക് ചേക്കേറിയ അദ്ദേഹം പിന്നീട് ബ്രിട്ടീഷ് പൗരത്വം നേടുകയായിരുന്നു. നിലവില്‍ ബ്രിട്ടനിലെ അതിസമ്പന്നരില്‍ നാലാം സ്ഥാനത്താണ് ഹിന്ദുജ സഹോദരങ്ങള്‍. 32 ബില്യണ്‍ യു എസ് ഡോളറാണ് നിലവില്‍ ഹിന്ദുജ ഗ്രൂപ്പിന്റെ ആസ്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





