30
May 2023
Thu
30 May 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: മരോട്ടിച്ചാലില്‍ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാല്‍ സ്വദേശി 70 വയസുള്ള ഏലിയാസിന്റെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.ചായ കുടിയ്ക്കാന്‍ ഹോട്ടലില്‍ ഇരിക്കുന്നതിനിടെ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നിഗമനം. തീ ആളിപടര്‍ന്നതോടെ ഹോട്ടലിലെ ജീവനക്കാരന്‍ ഇടപെട്ട് തീയണച്ചു.