21
May 2023
Thu
21 May 2023 Thu

തലച്ചോറിലെ രക്തസ്രാവത്തെതുടര്‍ന്ന് ബംഗളുരുവില്‍ മരിച്ച വിദേശ വിനോദസഞ്ചാരിയുടെ അവയവദാനത്തിലൂടെ രക്ഷപ്പെട്ടത് ആറുജീവനുകള്‍. ബംഗളുരുവിലെ വിവിധ ആശുപത്രികളിലായാണ് അവയവദാനശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് 15നാണ് വിദേശവിനോദസഞ്ചാരിയായ നാല്‍പതുകാരി മരിച്ചത്. ഇവരുടെ അവയവങ്ങള്‍ ദാനംചെയ്യാന്‍ കുടുംബം സമ്മതം നല്‍കിയതോടെയാണ് ദാതാവിനെ കാത്തിരുന്ന ആറുജീവനുകള്‍ രക്ഷപ്പെട്ടത്. അതേസമയം അവയവദാനം നല്‍കിയ വിദേശിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കരളും ഇടതു വൃക്കയും ആര്‍ആര്‍ നഗറിലെ സ്പര്‍ശ് ആശുപത്രിയിലും മറ്റൊരു വൃക്ക ഐന്‍യു ആശുപത്രിയിലും ഹൃദയവാല്‍വുകള്‍ നാരായണ ഹൃദയാലയയിലും കോര്‍ണിയ നാരായണ നേത്രാലയയിലും ത്വക്ക് വിക്ടോറിയ സ്‌കിന്‍ ബാങ്കിലുമാണ് നല്‍കിയതെന്ന് സ്പര്‍ശ് ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു.