11
Aug 2026
Tue
11 Aug 2026 Tue
non bailabale warrant issued against Augustine brothers over Muttil tree cut case

മുട്ടിൽ മരംമുറിക്കേസിൽ അ​ഗസ്റ്റിൻ സഹോ​ദരങ്ങൾക്ക് ജാമ്യമില്ലാ വാറന്റ്. എറണാകുളം അമ്പലമേട് പോലീസ് എടുത്ത കേസിലാണ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ് കേസ്. വനം വകുപ്പ് ഈ തടികൾ കണ്ടെത്തിയിരുന്നു. തുടർന്ന് തന്നെ കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി തടി ഫാക്ടറി ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ അമ്പലമേട് പോലീസ് അഗസ്റ്റിൻ സഹോദരങ്ങളെ പ്രതിയാക്കി കേസെടുത്തത്.

കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ വിടുതൽ ഹരജി സമർപ്പിച്ചിരുന്നു. ഇത് തള്ളിയതിനെ തുടർന്ന് പ്രതികൾ ഹൈക്കോടതിയെയും സമീപിച്ചെങ്കിലും കോടതി ഈ ആവശ്യം നിരാകരിച്ചിരുന്നു. ഇതിന് പിന്നാലെ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ ഹാജരായില്ല. തുടർന്നാണ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.

ALSO READ: ഭാര്യയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു; പിന്നാലെ യുവാവ് ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക