09
Aug 2026
Sun
09 Aug 2026 Sun
teacher suspended who includes question in Quiz praising V D Savarkar

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസില്‍ ഹിന്ദുത്വനേതാവ് വി ഡി സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യം ഉള്‍പ്പെടുത്തിയ അധ്യാപകന് സസ്‌പെന്‍ഷന്‍. കാസര്‍കോട് പള്ളത്തടുക്ക എയുപി സ്‌കൂളിലെ ഗുരുപ്രസാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളില്‍ എല്‍പി തലത്തില്‍ നടത്തിയ ഫ്രീഡം ക്വിസ് ചോദ്യവലിയാണ് വിവാദത്തിലായത്. ബ്രിട്ടീഷുകാരുടെ കൈയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്നായിരുന്നു ചോദ്യം. ഇതിന്റെ ഉത്തരമായി നല്‍കിയിരുന്നത് വി ഡി സവര്‍ക്കരുടെ പേരാണ്. ടൈ ബ്രേക്കര്‍ ചോദ്യമായാണ് ഇത് ഉള്‍പ്പെടുത്തിയിരുന്നത്. ചോദ്യം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ബോധപൂര്‍വമുള്ള ചരിത്ര വളച്ചൊടിക്കലാണിതെന്നും ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദീന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ വിവാദ ചോദ്യോത്തരം പുറത്ത് വന്നപ്പോള്‍ എംഎസ്എഫ് മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളും സംഭവത്തില്‍ പ്രതിഷേധിച്ചിരുന്നു.

ALSO READ: അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക