20
May 2023
Sat
20 May 2023 Sat

പഴയതാവളമായ ചിന്നക്കനാലിലേക്ക് തിരികെ പോവാനുള്ള അരിക്കൊമ്പന്റെ നീക്കം തമിഴ്‌നാടിന് തലവേദനയാവുന്നു. കമ്പം ടൗണിന് സമീപമുള്ള ജനവാസമേഖലയിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്. ഇതോടെ ആനയെ തുരത്തുന്നതിനുള്ള നടപടികളുമായി തമിഴ്‌നാട് വനംവകുപ്പും പൊലീസും രംഗത്തെത്തി. ശനി രാവിലെയാണ് അരിക്കൊമ്പന്‍ കമ്പം ടൗണിനു സമീപമെത്തിയത്. കമ്പം നടരാജ് കല്യാണ മണ്ഡപത്തിന് സമീപത്തെ പിണ്ണാക്ക് ഫാക്ടറിക്ക് സമീപത്ത് കണ്ട അരിക്കൊമ്പനെ നാട്ടുകാരും വനം വകുപ്പും ചേർന്ന് തുരത്തി.നിലവിൽ തേനി – കുമളി ബൈപാസ് റോഡ് മുറിച്ചു കടന്നിട്ടുണ്ട് ആന. അഞ്ചുവാഹനങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച അരിക്കൊമ്പന്‍ ലോവര്‍ ക്യാംപിലെത്തിയിരുന്നു. ഇവിടെ നിന്ന് നേരെ സഞ്ചരിച്ചാല്‍ അരിക്കൊമ്പന് ചിന്നക്കനാലിലേക്ക് എത്താനാവും എന്നത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവസങ്കേതത്തില്‍ എത്തിച്ച അരിക്കൊമ്പന്‍ ഓരോ ദിവസവും അനേകം കിലോമീറ്ററുകളാണ് നടക്കുന്നത്. ഇടയ്ക്കിടെ പെരിയാര്‍ കടുവസങ്കേതത്തില്‍ തിരിച്ചെത്തുകയും ചെയ്തു. കഴിഞ്ഞദിവസം കുമളി ടൗണിനു സമീപമെത്തിയ അരിക്കൊമ്പനെ ആകാശത്തിലേക്ക് വെടിവച്ചു പേടിപ്പിച്ച് തിരിച്ചയയ്ക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക