20
May 2023
Sun
20 May 2023 Sun

വിവാഹദിവസം പുലര്‍ച്ചെ വീടിന് തീപ്പിടിച്ചതിനെ തുടര്‍ന്ന് 19കാരിയായ പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. വീടാകെ പുക നിറയുകയും പുകശ്വസിച്ച് പെണ്‍കുട്ടി മരിക്കുകയുമായിരുന്നു. യുഎസിലെ വിസ്‌കോന്‍സിനിലാണ് സംഭവം. മെയ് 23ന് പുലര്‍ച്ചെ നാലോടെയാണ് വീടിന് തീപ്പിടിച്ചത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി പിറ്റേദിവസം ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെയ്ഗ് റൂഡിയാണ് മരിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടി പ്രതിശ്രുതവരനൊപ്പം അദ്ദേഹത്തിന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള ഇരുനില വീട്ടിലാണ് കഴിഞ്ഞിരുന്നത്. പുലര്‍ച്ചെ തീപ്പിടുത്തമുണ്ടായി വീടാകെ പുക നിറഞ്ഞതോടെ പുറത്തുകടക്കാനാവാതെ വന്നതാണ് പെണ്‍കുട്ടിക്ക് വിനയായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വീട്ടിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. അഗ്നിശമനസേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീപ്പിടുത്തത്തിനു പിന്നില്‍ ദുരൂഹതയില്ലെന്നാണ് വിശദീകരണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക