ദോഹ: വയനാട് സ്വദേശിയായ യുവാവ് ഖത്തറില്‍ മരിച്ചു വയനാട് കമ്പളക്കാട് കോട്ടത്തറ മൂസയുടെയും ആയിഷയുടെയും മകന് ഹനീഫ(30)യാണ് മരിച്ചത്. പത്ത് മാസം മുമ്പാണ് ഹനീഫ ഖത്തറിലെത്തിയത്. ജസ്മയാണ് ഭാര്യ. ഏക മകന് മുഹമ്മദ് മിഖ്ദാദ്.
|
ടീ വേള്‍ഡ് ജീവനക്കാരനായ ഹനീഫ ശനിയാഴ്ച ജോലി കഴിഞ്ഞ് മുഗല്നിലെ റൂമിലെത്തി ഉറങ്ങാന്‍ കിടന്നതാണ്. ഞായര്‍ ഉച്ചയോടെയാണ് മരണം സ്ഥീരീകരിച്ചത്.
ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


