18
Jun 2023
Tue
18 Jun 2023 Tue

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ എട്ട് വയസുകാരിയെ പിതാവ് കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ 37കാരനായ പിതാവിനെ അറസ്റ്റ് ചെയ്തതായും ഇയാള്‍ ലഹരിക്കടിമയാണെന്നും പൊലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചോദ്യം ചെയ്യലിൽ, താൻ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും മകൾ ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ആവർത്തിച്ച് ആവശ്യപ്പെടാറുണ്ടെന്നും അത് തന്നെ പ്രകോപിപ്പിക്കാറുണ്ടെന്നും പ്രതി പറഞ്ഞു.

ഇതിൽ നിന്ന് രക്ഷപ്പെടാനാണ് ശനിയാഴ്ച രാത്രി മകളെ കൊലപ്പെടുത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) രാജേഷ് കുമാർ സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മകളെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം കൊണ്ടുപോയി ടൈലുകളും കല്ലുകളും ഉപയോഗിച്ച് തല തകർത്ത് കൊലപ്പെടുത്തുകയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് ഭാര്യ ഇയാളെ ഉപേക്ഷിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക