വാഷിങ്ടൺ: അമേരിക്കൻ യാത്രയ്ക്കിടെ കാർ നിർത്തി റോഡരികിൽ നിസ്കരിക്കുന്ന പ്രമുഖ പാക് ക്രിക്കറ്റ് താരം മുഹമ്മദ് രിസ്വാന്റെ വിഡിയോ സമഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബോസ്റ്റണിലെ തെരുവിൽ നിസ്ക്കാരപ്പായ വിരിച്ച് നമസ്കരിക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
|
തൊട്ടടുത്തായി താരം സഞ്ചരിച്ച കാർ നിർത്തിയിട്ടതും വീഡിയോയിൽ കാണാം. യാത്രക്കിടെ നമസ്കരിക്കാനായി വാഹനം നിർത്തുകയായിരുന്നു. ഹാർവാർഡ് ബിസിനസ് സ്കൂളിലെ എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ പാക് ടീമിലെ സഹതാരമായ ബാബർ അസമിനൊപ്പം എത്തിയാതാണ് രിസ്വാനെന്ന് ക്രിക്ക് ട്രാക്കർ റിപ്പോർട്ട് ചെയ്തു.
ജൂൺ മൂന്നിന് പരിപാടി കഴിഞ്ഞെങ്കിലും കുറച്ചു ദിവസം കൂടി യുഎസിൽ തങ്ങാൻ റിസ്വാൻ തീരുമാനിക്കുകയായിരുന്നു. രിസ്വാനു പുറമേ മുൻ ബ്രസീലിയൻ ഫുട്ബോളർ കക്ക, സ്പെയിനിന്റെ ജെറാദ് പിക്കേ, ബാസ്കറ്റ് ബോൾ താരങ്ങളായ ക്രിസ് പോൾ, പോൾ ഗസോൾ തുടങ്ങിയ പ്രമുഖരും ഹാർവഡ് ബിസിനസ് സ്കൂൾ എക്സിക്യൂട്ടിവ് എഡ്യുക്കേഷൻ പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു.
ഒഡിഷയിലെ ബാലസോറിൽ ട്രെയിൻ ദുരന്തമുണ്ടായപ്പോൾ പാക്കിസ്ഥാൻ താരം അനുശോചനം അറിയിച്ചിരുന്നു. മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നത് എല്ലായ്പ്പോഴും സങ്കടപ്പെടുത്തുന്ന കാര്യമാണെന്ന് റിസ്വാൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
Mohammad Rizwan stopped his car and offered namaz on the street in US 🇺🇲
Ma Shaa Allah ❤️ pic.twitter.com/2FDpXjEcQv
— Farid Khan (@_FaridKhan) June 6, 2023


