22
Jun 2023
Wed
22 Jun 2023 Wed

സംസ്ഥാനത്തെ ഇ.എസ്.ഐ ഡിസ്‌പെന്‍സറികളിലും ഹോസ്പിറ്റലുകളിലും രോഗികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി മരുന്ന് വിതരണം നടത്തുന്നതിന് ഫാര്‍മസിസ്റ്റ്മാരില്ലാത്തത് സാധാരണക്കാരും തൊഴിലാളികളുമായ രോഗികളെ വലയ്ക്കുന്നു. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിനു കീഴില്‍ വിവിധ ജില്ലകളിലായി ഇ.എസ്. ഐ ഹോസ്പിറ്റലുകളിലും ഡിസ്‌പെന്‍സറികളിലും നിരവധി ഫാര്‍മസിസ്റ്റ് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം വന്ന് വര്‍ഷങ്ങളായിട്ടും നിയമനം അകാരണമായി വൈകുന്നതാണ് മരുന്ന് സംഭരണ വിതരണത്തെയും രോഗികളെയും ദുരിതത്തിലാക്കുന്നത്. മഴക്കാല രോഗങ്ങള്‍ക്ക് സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മരുന്ന് വിതരണത്തിന് ഫാര്‍മസിസ്റ്റ്മാരില്ലാത്തത് ആശങ്കാജനകമാണ്.

പല ജില്ലകളിലും റാങ്ക് ലിസ്റ്റ് വന്നിട്ടുള്ളതിനാല്‍ താല്‍ക്കാലിക നിയമനം പോലും നടത്താനാവാത്തത് രോഗികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. എത്രയും വേഗം നിയമനം നടത്താനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കേരള ഗവ. ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ് മനോജ് കുമാര്‍ ആവശ്യപ്പെട്ടു.