മുംബൈ: 32കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിച്ചതായി അറസ്റ്റിലായ 56കാരനായ ലിവിങ് ടുഗദര്‍ പങ്കാളി. മീര റോഡിലെ ഗീത നഗറില്‍ അപാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ഏഴാം നിലയിലാണ് കൊടുംക്രൂരത അരങ്ങേറിയത്.
|
മനോജ് സാനി എന്നയാളാണ് ഒപ്പം താമസിച്ചുവന്നിരുന്ന സരസ്വതി വൈദ്യയെ കൊലപ്പെടുത്തുകയും മൃതദേഹം കഷ്്ണങ്ങളാക്കി കുക്കറിലിട്ട് വേവിക്കുകയും ചെയ്തത്. അപാര്‍ട്ട്‌മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സരസ്വതി വിഷംകഴിച്ചുജീവനൊടുക്കിയെന്നാണ് മനോജിന്റെ അവകാശവാദം.
അഞ്ചുവര്‍ഷം മുമ്പാണ് ഇരുവരും ഒന്നിച്ചുജീവിക്കാന്‍ തുടങ്ങിയത്. അനാഥയായ സരസ്വദി വൈദ്യ 2014ല്‍ റേഷന്‍ കടയില്‍ വച്ചാണ് പ്രതിയെ കണ്ടുമുട്ടുന്നത്. റേഷന്‍ കടയിലെ ജീവനക്കാരനായ പ്രതി യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീട് ഒന്നിച്ചുജീവിതമാരംഭിക്കുകയുമായിരുന്നു.
അതേസമയം മൂന്നു ദിവസമായി മനോജ് തെരുവനായ്ക്കള്‍ക്ക് പതിവില്ലാതെ തീറ്റ നല്‍കിയിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. സരസ്വതിയുടെ മൃതദേഹഭാഗങ്ങളാണ് ഇതെന്നു വ്യക്തമല്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





