17
Jun 2023
Sat
17 Jun 2023 Sat

തൊടുപുഴ: ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രീകരണം പുരോഗിമിക്കുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വാഹനാപകടം. നടൻ ചെമ്പിൽ അശോകൻ,ഗൗരി നന്ദ, ചാലി പാല എന്നിവരാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. തൊടുപുഴയിൽ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിനിമാ ഷൂട്ടിംഗിനിടയിൽ താരങ്ങൾ സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന് വലിയ വേഗത ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാക്കി.അപടകത്തിൽ ആർക്കും സാരമായ പരിക്കുകളില്ല.

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക.