21
Jun 2023
Sat
21 Jun 2023 Sat

തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമി തിരൂർ (സാറ്റ്) വിപുലീകരണത്തിന് ഖത്തറിൽ ഔദ്യോഗികമായി തുടക്കം കുറിച്ചു. കഴിഞ്ഞ 12 വർഷമായി പ്രൊഫഷണൽ ഫുട്ബോളിൽ ഉന്നത നിലവാരമുള്ള കോച്ചിങ്ങോട് കൂടി മലപ്പുറം ജില്ലയിലെ തിരൂരിൽ ആണ് അക്കാദമി പ്രവർത്തിച്ചു വരുന്നത്. സാറ്റ് അക്കാദമി ഇന്ത്യയിലെ പ്രമുഖ ടൂർണമെന്റുകളിൽ പങ്കെടുക്കുകയും, ഇതുവരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ സീസണിൽ മാത്രം ഒഡീഷയിൽ നടന്ന SS സാഹ ഓൾ ഇന്ത്യ ഇൻവിറ്റേഷൻ ടൂർണമെന്റിലും, പഞ്ചാബിൽ നടന്ന അറുപതാമത് ഹർഭജൻ സിങ് മെമ്മോറിയൽ ടൂർണമെന്റിലും സാറ്റ് ചാമ്പ്യൻമാർ ആയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാറ്റിന്റെ നിലവിലുള്ള ഭാരവാഹികൾ ആയ പ്രസിഡൻറ് : ഡോക്ടർ അൻവർ അമീൻ ചേലാട്ട് (ഓൾ ഇന്ത്യാ അത്‌ലറ്റിക് ഫെഡറേഷൻ വൈസ് പ്രസിഡന്റ്),
ജനറൽ സെക്രട്ടറി : ആഷിക് കൈനിക്കര (കേരള സംസ്ഥാന സ്പോർട്സ് ഫൗണ്ടേഷൻ ഡയറക്ടർ), ട്രഷറർ : തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് സാറ്റ് ഖത്തർ ചാപ്റ്റർ രൂപീകൃതമായത്.

സാറ്റിൽ നിന്നും വളർന്നു വരുന്ന കളിക്കാർ ദേശീയ, സംസ്ഥാന ടീമുകളിലും, ഐ എസ് എൽ, ഐ ലീഗ്, സന്തോഷ് ട്രോഫി, കെ പി എൽ, ടൂർണമെൻറ്കളിലും ഇപ്പോൾ പങ്കെടുത്തു കൊണ്ടിരിക്കുന്നുണ്ട്. കൂടാതെ വളർന്നുവരുന്ന വിവിധ പ്രായക്കാർക്ക് പ്രത്യേകം കോച്ചിംഗ് കൊടുത്തു വരുന്നു. സന്തോഷ്‌ ട്രോഫിയിൽ കേരളത്തെ രണ്ട് തവണ ചാമ്പ്യന്മാരാക്കിയിട്ടുള്ള ശ്രീ എം പീതാംബരൻ ആണ് അക്കാദമിയുടെ ചീഫ് കോച്ച്. ഫുട്ബോളിന്റെ ഈറ്റില്ലമായ വടക്കൻ കേരളത്തിന്റെ വളർന്നുവരുന്ന ഫുട്ബോൾ പ്രഫഷനലുകളെ കണ്ടെത്താനും, അവർക്ക് അവസരം ഒരുക്കുന്നതിലും സാറ്റ് തിരൂർ മുഖ്യപങ്ക് വഹിക്കുന്നു.

ആദ്യമായി ഒരു വിദേശ ടൂർണമെന്റിൽ (QIA ചാമ്പ്യൻസ് ലീഗ്) GRAND MALL FC ക്കുവേണ്ടി കളിക്കാൻ ടീമിന് അവസരം കിട്ടിയതിൽ വളരെയധികം സന്തോഷമുണ്ട് എന്ന് സാറ്റ് തിരൂർ ജോയിൻറ് സെക്രട്ടറിയും, ടീം മാനേജറുമായ വി മൊയ്തീൻ കുട്ടി പറഞ്ഞു. സാറ്റ് തിരൂരിന്റെ എക്സിക്യൂട്ടീവ് മെമ്പർ എ പി ആസാദ്, ടീം മേനേജർ വി മൊയ്തീൻകുട്ടി എന്നിവർ സാറ്റ് അക്കാദമി ഖത്തർ ചാപ്റ്റർ രൂപീകരണ യോഗത്തിന് നേതൃത്വം നൽകി.

ഖത്തർ ചാപ്റ്റർ തിരൂരിന്റെ ഭാരവാഹികളായി മുഖ്യരക്ഷാധികാരി എ പി ആസാദ്, പ്രസിഡന്റായി അഷ്റഫ് ചിറക്കൽ, ജനറൽ സെക്രട്ടറിയായി ജാഫർ മംഗലം,
ട്രഷററായി സലീം കൈനിക്കര എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ ആയി ചീഫ് കോഡിനേറ്റർ,ഫൈറോസ് തലക്കടത്തൂർ, വൈസ് പ്രസിഡന്റുമാർ ആയി മുഹമ്മദ് ബഷീർ (ജൈദ), നൗഷാദ് ബാബു (ഇൻസ്പെയർ). ജോയിൻറ് സെക്രട്ടറിമാർ ആയി നൗഷാദ് പൂക്കയിൽ, അജ്മൽ പി. എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ ആയി
മൊയ്‌ദീൻ കുണ്ടിൽ, റഹൂഫ് ടോക്കിയോ, പി ടി അഷ്‌റഫ് ഷറഫുദ്ധീൻ, സബാഹ് വി പി, ജഷീൽ ടി, അഫ്‌സൽ മുത്താണിക്കാട്ട്, സലീം നെല്ലേരി, സാബു പാറപ്പുറത്ത് എന്നിവരെയും തിരഞ്ഞെടുത്തു.

സാറ്റ് അക്കാദമിക്ക് ഖത്തറിൽ ഒരു സ്പോർട്സ് അക്കാദമി തുടങ്ങാൻ പദ്ധതിയുണ്ടെന്ന് ഖത്തർ ചാപ്റ്ററിന്റെ തെരഞ്ഞെടുത്ത ഭാരവാഹികൾ അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വളർന്നുവരുന്ന കളിക്കാരെ കണ്ടെത്തി സ്പോൺസർ ചെയ്യാനും സാറ്റ് ഖത്തർ ചാപ്റ്റർ ആലോചിക്കുന്നണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ എ പി ആസാദ് അധ്യക്ഷത വഹിച്ചു, അഷ്‌റഫ് ചിറക്കൽ സ്വാഗതവും, സലീം കൈനിക്കര നന്ദിയും പറഞ്ഞു.