18
Jun 2023
Sun
18 Jun 2023 Sun

സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ നടിയാണ് ഹണി റോസ്. ‘ബോയ് ഫ്രണ്ട്സ്’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. ‘ട്രിവാൻഡ്രം ലോഡ്ജ്’ എന്ന ചിത്രം വഴിത്തിരിവുണ്ടാക്കി. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം തുടർച്ചയായി സിനിമകൾ ചെയ്ത ഹണി റോസ് തെലുങ്കിലും തമിഴിലും എല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമൂഹ മാധ്യമങ്ങളിലും നടി സജീവമാണ്. ഇവയ്‌ക്കെല്ലാം പുറമെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമായ താരം ഇതിന്റെ പേരിലും ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ അയർലാൻഡിൽ ആണ് ഹണി റോസ് ഉദ്ഘാടനത്തിന് എത്തിയത്. സ്വകാര്യ കൂട്ടായ്മ നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് താരം ഇവിടെ എത്തിയത്. പരിപാടിയിൽ പങ്കെടുത്ത അയർലാൻഡ് മന്ത്രി ജാക്ക് ചാംബേഴ്സ് ഹണിക്കൊപ്പം സെൽഫി എടുക്കുകയും അത് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഈ സെൽഫിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തത്.

അയർലാൻഡ് മന്ത്രിയുടെ ഫോട്ടോക്ക് താഴെ നിരവധി മലയാളികളാണ് കമന്റുകളുമായി എത്തിയത്. ഇതിന്റെ സ്‌ക്രീൻ ഷോട്ട് ഹണിയാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ‘നമ്മൾ മലയാളികളുടെ ഒരു പവറേ.. ഹോ.. എന്താല്ലേ..’, എന്നാണ് സ്‌ക്രീൻ ഷോട്ടിനൊപ്പം ഹണി കുറിച്ചത്. പലരും സോഷ്യൽ മീഡിയയിലെ ട്രെന്റിംഗ് ഡയലോഗുകൾ മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തിയിരുന്നു. ജാക്ക് ചാംബേഴ്‌സിന് ഏറ്റവും കൂടുതൽ ലൈക്കും കമന്റും ലഭിച്ച ചിത്രമായിരുന്നു ഹണി റോസിനൊപ്പമുള്ളതെന്നതാണ് മറ്റൊരു പ്രത്യേകത.

 

View this post on Instagram

 

A post shared by Jack Chambers (@jackchamberstd)

 

View this post on Instagram

 

A post shared by Jack Chambers (@jackchamberstd)