ഈ വർഷം ഇന്ത്യയിലെ 6500 കോടീശ്വരൻമാർ രാജ്യം വിടുമെന്ന് റിപോർട്ട്. ആഗോളതലത്തിലുള്ള ആസ്തി, നിക്ഷേപ കുടിയേറ്റ ട്രെൻഡ് നിരീക്ഷിക്കുന്ന ഹെൻലി പ്രൈവറ്റ് വെൽത് മൈഗ്രേഷൻ റിപോർട്ട് 2023ലാണ് ഇക്കാര്യമുള്ളത്. ചൈനയാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. ചൈനയിൽ നിന്ന് 13500 കോടീശ്വരൻമാരാണ് രാജ്യം വിടുന്നത്. കഴിഞ്ഞവർഷം ഇന്ത്യയിൽ നിന്ന് 7500 കോടീശ്വരൻമാരാണ് ഇതരരാജ്യങ്ങളിലേക്ക് ചേക്കേറിയത്.
|
ദുബയും സിംഗപ്പൂരുമാണ് ഇന്ത്യൻ കോടീശ്വരൻമാരുടെ ഇഷ്ട കേന്ദ്രങ്ങൾ. ആഗോള നിക്ഷേപകർക്കായി ദുബയ് കൊണ്ടുവന്ന ഗോൾഡൻ വിസ പദ്ധതിയാണ് കോടീശ്വരൻമാരുടെ കുടിയേറ്റത്തിന് വേഗം കൂട്ടുന്നതെന്ന് റിപോർട്ടിൽ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





