20
Jun 2023
Fri
20 Jun 2023 Fri

ചെന്നൈ: സഹപ്രവര്‍ത്തകയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ തമിഴ്‌നാട് മുന്‍ ഡിജിപി രാജേഷ് ദാസിന് മൂന്നുവര്‍ഷം തടവുശിക്ഷ. വില്ലുപുരം കോടതിയാണ് സസ്‌പെന്‍ഷനിലായ ഐഎപിഎസുകാരന്‍ രാജേഷ് ദാസിന് മൂന്നുവര്‍ഷത്തെ കഠിനതടവ് വിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021ലാണ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ഇയാള്‍ക്കെതിരേ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയത്. എടപ്പാടി കെ പളനിസ്വാമി മുഖ്യമന്ത്രിയായ സമയത്തെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്ന സമയത്തായിരുന്നു രാജേഷ് ദാസ് ലൈംഗികാതിക്രമം നടത്തിയത്.

ഉദ്യോഗസ്ഥയുടെ പരാതിയില്‍ രാജേഷ് ദാസിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്യും വിഷയം അന്വേഷിക്കാന്‍ ആറംഗസമിതിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. കേസില്‍ 68 പേരുടെ മൊഴിയാണ് പ്രോസിക്യൂഷന്‍ എടുത്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക