ദോഹ : ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്റ്റെയിജൻബെർഗെർ ഹോട്ടലിൽ കൂടിയ പൊതുയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. രണ്ടു പതിറ്റാണ്ടായി ഖത്തർ സാമൂഹ്യ മണ്ഡലത്തിൽ സജീവമായി ഇടപെടുന്ന അജി കുര്യാക്കോസ് ആണ് പ്രസിഡന്റ്. മാജിക് ടൂർസിന്റെ മാനേജിങ് ഡയറക്ടറായ അജി കുര്യാക്കോസ് കെ ബി എഫ് സ്ഥാപകരിൽ ഒരാളാണ് .
|
മാനേജ്‌മന്റ് കമ്മിറ്റിയിലേക്ക് കിമി അലക്സാണ്ടർ, നൂറുൽഹഖ്, മൻസൂർ മൊയ്തീൻ, ഹമീദ് കെ എം എസ്, ജയ്പ്രസാദ് ജെപി, ഫർസാദ് അക്കര, ഹംസ സഫർ, സോണി എബ്രഹാം, മുഹമ്മദ് അസ്‌ലം, മുഹമ്മദ് ഷബീർ തുടങ്ങിയവർ തിരഞ്ഞെടുക്കപ്പെട്ടു. ആക്ടിങ് പ്രസിഡന്റ് രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ഐ ബി പി സി യുടെ വൈസ് പ്രസിഡന്റ് അബ്ദുൽ സാത്താറിന്റെ മേൽനോട്ടത്തിൽ അഡ്വൈസറി ബോർഡ് ചെയർമാൻ ജയരാജ് തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു.
കിമി അലക്സാണ്ടർ സ്വാഗതം പറഞ്ഞു.ഐ സി ബി എഫ് പ്രസിഡന്റും മുൻ കെ ബി എഫ് പ്രസിഡന്റുമായ ഷാനവാസ് ബാവ സംസാരിച്ചു. കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട്, സെക്രട്ടറി നിഹാദ് അലിയും, സാമ്പത്തിക റിപ്പോർട്ട് ട്രീഷറർ ഗിരീഷ് പിള്ളയും അവതരിപ്പിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





